ധർമസ്ഥലയിൽ വീണ്ടും വൻ വഴിത്തിരിവ്: ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് തലയോട്ടികളും അസ്ഥി‌കളും ലഭിച്ചെന്ന് എസ്ഐടി

ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ വൻ വഴിത്തിരിവ്. കൂടുതൽ തലയോട്ടികളും അസ്ഥികളും കണ്ടെത്തിയെന്ന് എസ്ഐടി

author-image
Devina
New Update
darmasthala

ബെംഗളൂരു: ധർമ്മസ്ഥലയിൽ വീണ്ടും വൻ വഴിത്തിരിവ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കപ്പെട്ട ശേഷവും പ്രദേശത്ത് നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തുന്നുവെന്നതാണ് അമ്പരപ്പിക്കുന്നത്. ഇന്നലെ മാത്രം സ്ഥലത്ത് നിന്ന് അഞ്ച് തലയോട്ടികൾ കണ്ടെത്തിയെന്നാണ് എസ്ഐടി സ്ഥിരീകരിച്ചത്. ബങ്കലെഗുഡെ വനമേഖലയിൽ നിന്ന് അസ്ഥി കഷണങ്ങളും ലഭിച്ചു. തലയോട്ടിയും അസ്ഥിക്കഷണങ്ങളും വിശദ പരിശോധനയ്ക്ക് അയക്കും. വനമേഖലയിലെ തെരച്ചിൽ ഇന്നും തുടരുമെന്നും എസ്ഐടി അറിയിച്ചു.