കൊവിഡ് പോലെ മറ്റൊരു മഹാമാരി വരുന്നെന്ന് യുകെ ശാസ്ത്രജ്ഞന്‍

പരിശോധനകള്‍ ദ്രുതഗതിയിലാക്കണം. വാക്സീന്‍, ചികിത്സ എന്നിവക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകുമെന്നും വാലന്‍സ് വ്യക്തമാക്കി

author-image
Rajesh T L
New Update
medical negligence

Another pandemic ‘absolutely inevitable’: Top UK scientist's warning

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊവിഡിനു ശേഷം മറ്റൊരു മഹാമാരി മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. മഹാമാരിക്കായുള്ള മുന്നൊരുക്കങ്ങള്‍ക്ക് യു കെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം. ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നീക്കമുണ്ടായിട്ടില്ലെന്നും സര്‍ക്കാറിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായ പാട്രിക് വാലന്‍സ് പറഞ്ഞതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു.

മഹാമാരി ഭീഷണികള്‍ അതിവേഗം കണ്ടെത്തുന്നതിന് യു കെ സര്‍ക്കാര്‍ മികച്ച നിരീക്ഷണ സംവിധാനങ്ങള്‍ നടപ്പാക്കണമെന്നും പൊയിസിലെ ഹേ ഫെസ്റ്റിവലില്‍ സംസാരിക്കവെ പാട്രിക് പറഞ്ഞു. നമ്മള്‍ കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. പരിശോധനകള്‍ ദ്രുതഗതിയിലാക്കണം. വാക്സീന്‍, ചികിത്സ എന്നിവക്കെല്ലാം അടിയന്തര പ്രാധാന്യം നല്‍കണം. ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണെങ്കില്‍ കടുത്ത സാഹചര്യങ്ങളിലേക്ക് കടക്കുന്നത് ഒഴിവാക്കാനാകുമെന്നും വാലന്‍സ് വ്യക്തമാക്കി.

 

pandemic