ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി;യുപിയിൽ മരിച്ച ഗുണ്ടാത്തലവൻ അൻസാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കഴിഞ്ഞ മാർച്ച് 19 ന് തനിക്ക് ഭക്ഷണത്തിലൂടെ വിഷം നൽകിയതായി അന്‍സാരി പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു

author-image
Rajesh T L
New Update
mukthar ansari

മുക്താർ അൻസാരി (ഫയൽ ചിത്രം)

Listen to this article
0.75x 1x 1.5x
00:00 / 00:00

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ജയിലില്‍നിന്ന് ബോധരഹിതനായി ആശുപത്രിയിലെത്തിച്ച മുന്‍ എംഎല്‍എയും ഗുണ്ടാത്തലവനുമായ മുക്താര്‍ അന്‍സാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. അന്‍സാരിക്ക് ജയിലിനുള്ളില്‍വച്ച് വിഷം കൊടുത്തുവെന്നാണ് കുടുംബം ആരോപിക്കുന്നത് . കഴിഞ്ഞ മാർച്ച് 19 ന് തനിക്ക് ഭക്ഷണത്തിലൂടെ വിഷം നൽകിയതായി അന്‍സാരി പറഞ്ഞിരുന്നുവെന്ന് സഹോദരന്‍ അഫ്‌സല്‍ അന്‍സാരി പറഞ്ഞു. 40 ദിവസം മുന്‍പും വിഷം നല്‍കിയിരുന്നു . പിന്നീട് മാര്‍ച്ച് 19-നും വിഷം അടങ്ങിയ ഭക്ഷണങ്ങൾ നൽകി . ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി - അഫ്‌സല്‍ പറഞ്ഞു. 2005 മുതല്‍ പഞ്ചാബിലും യുപിയിലും  അൻസാരി ജയിലിലായിരുന്നു.

ബിഎസ്പി സമാജ്‌വാദി പാർട്ടി തുടങ്ങിയ പാർട്ടികളുമായി അടുത്ത ബന്ധം അൻസാരിക്ക് ഉണ്ടായിരുന്നു .  ബാന്ദ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  വെച്ച് ഇന്ന് അന്‍സാരിയുടെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. പിതാവിന് ഭക്ഷണത്തില്‍ സ്ലോ പോയ്സൺ കലര്‍ത്തി നല്‍കിയെന്ന് അന്‍സാരിയുടെ മകന്‍ ഉമറും പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കും. മാര്‍ച്ച് 19-ന് രാത്രി ഭക്ഷണത്തിലാണ് വിഷം കലര്‍ത്തി നല്‍കിയത്. കോടതിയെ സമീപിക്കും. നിയമത്തില്‍ പൂര്‍ണവിശ്വാസമുണ്ട്. - ഉമര്‍ വ്യക്തമാക്കി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഈ കേസ് അന്വേഷിക്കണമെന്നും രാജ്യത്തിലെ പൗരന്റെ ജീവന് വിലയില്ലേ എന്നും സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. സംഭവത്തിൽ യുപി സർക്കാർ മജിസ്റ്റീരിയസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

food poisoning Uttar pradesh muktar ansari