വിഷം നൽകിയതിന്റെ തെളിവുകളുണ്ടെന്ന് സഹോദരൻ; അൻസാരിയുടെ ഹൃദയത്തിന്റെ രക്തം കട്ടപിടിച്ചതിന്റെ ലക്ഷണങ്ങൾ

ഹൃദയത്തിന്റെ ഒരു ഭാഗം മഞ്ഞനിറത്തിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു .

author-image
Rajesh T L
New Update
mukthar

മുക്താർ അൻസാരി ഫയൽ ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

ലക്‌നൗ: ഗുണ്ടാത്തലവനും മുൻ എംഎൽഎയുംമായ മുക്താർ അൻസാരിയുടെ ഹൃദയത്തിൽ  രക്തം കട്ടപിടിച്ചതിന്റെ  അടയാളങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്.ഹൃദയത്തിന്റെ ഒരു ഭാഗം മഞ്ഞനിറത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

ജയിലിൽ വെച്ച് അബോധാവസ്ഥയിലായ അന്‍സാരിയെ വ്യാഴാഴ്ച വൈകിട്ടാണ് ബാന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ രാത്രി മരണപ്പെട്ടു.  വിഷം നൽകി അപായപ്പെടുത്തിയതാണെന്ന് അൻസാരിയുടെ കുടുംബം ആരോപിചിരുന്നു. മാർച്ച് 19ന് അൻസാരിക്ക് വിഷം നൽകിയതായി സംശയിക്കുന്നുവെന്ന അൻസാരിയുടെ സാഹിദരന്റെ സംശയം  ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകൻ കേസ് ഫയൽ ചെയ്തിരുന്നു .

ജയിലിൽ വെച്ച തനിക്ക് വിഷം നൽകി എന്ന അൻസാരി പറഞ്ഞിരുന്നുവെന്ന് സഹോദരനായ അഫ്സൽ അൻസാരി വെളിപ്പെടുത്തി . വെളിയാഴ്ച വെളുപ്പിനെ 3 മണിക്കാണ് മുക്താറിന്റെ നില ഗുരുതരമാണെന്ന് അറിയുന്നത്, വെറും അഞ്ച് മിനുട്ട് മാത്രമാണ് അദ്ദേഹത്തോട് സംസാരിക്കാൻ അനുവദിച്ചത്. അന്നേരം വിഷം നല്കിയതാണെന്ന് പറഞ്ഞു എന്ന് അഫ്സൽ പറയുന്നു. അൻസാരിയുടെ മരണത്തിൽ പ്രതിഷേധങ്ങൾ ഉയർന്നതോടെ സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു . ബിജെപി എംഎൽഎ കൃഷ്ണാനന്ദ് റായിയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷമാണ് മുക്താർ അൻസാരിയെ പത്തുവർഷത്തെ തടവിന് ശിക്ഷിച്ചത്. കൂടാതെ അറുപതിലധികം ക്രിമിനൽ കേസുകളും അൻസാരിയുടെ പേരിലുണ്ട് .

Uttar pradesh mukthar ansari