/kalakaumudi/media/media_files/2026/02/17/anth-2026-02-17-14-35-15.jpg)
ബെംഗളൂരു : ലോകപ്രശസ്ത എഐ മോഡലായ ക്ലോഡിന്റെ നിർമ്മാതാക്കളായ ആന്ത്രോപിക് ഇന്ത്യയിലെ ആദ്യ ഓഫീസ് ബംഗളൂരുവിൽ ആരംഭിച്ചു .
കമ്പനി സിഇഒ ഡാരിയോ അമോഡി നേരിട്ടെത്തി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു . ഇന്ത്യയിലെ മുന്നോട്ടുള്ള ഭാവി പരിപാടികളും കമ്പനിഇതോടൊപ്പം പ്രഖ്യാപിച്ചു.
യുഎസ് കഴിഞ്ഞാൽ ക്ലോഡിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള വരുമാനം ഇരട്ടിയായെന്നും ആന്ത്രോപിക് വ്യക്തമാക്കി. മൈക്രോസോഫ്റ്റിലെ മുൻ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ഇറീന ഘോഷാണ് കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടർ.
എയർഇന്ത്യ, കോഗ്‌നിസന്റ്, പ്രഥം തുടങ്ങിയ കമ്പനികളുമായി ആന്ത്രോപിക് പങ്കാളിത്തം പ്രഖ്യാപിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
