/kalakaumudi/media/media_files/6A1cOOWGt1iQvTIp8jCB.jpg)
ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന് വന്‍ നേട്ടം. 2024ല്‍ കയറ്റുമതി 1ലക്ഷം കോടി രൂപ കവിഞ്ഞു. നിലവില്‍ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ വിപണിയാണ് ഇന്ത്യ. കയറ്റുമതിയില്‍ 42ശതമാനത്തിന്റെ വര്‍ധനയാണ് പോയവര്‍ഷം രേഖപ്പെടുത്തിയത്. ആഭ്യന്തര ഉല്‍പ്പാദനത്തിലും 46 ശതമാനത്തിന്റെ ഗണ്യമായ വര്‍ധന രേഖപ്പെടുത്തി. ഇത് കയറ്റുമതി 1.08 ലക്ഷം കോടി രൂപയിലെത്തിക്കാന്‍ സഹായകമായി. ആപ്പിളിന്റെ നേട്ടം സമാനതകളില്ലാത്തതാണെന്നും ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും ഒരു ഉല്‍പ്പന്ന കയറ്റുമതിക്ക് ഒരു വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം കൈവരിക്കാനായിട്ടില്ലെന്നും കമ്പനി അറിയിച്ചു. ചില്ലറ വില്‍പ്പനയില്‍ വില 60% കൂടുതലാണെങ്കിലും PLI സ്‌കീമിന് കീഴില്‍ സര്‍ക്കാര്‍ ഇന്‍സെന്റീവുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വിതരണക്കാരുടെ അടിത്തറ വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ് കമ്പനി. ഇതേനില തുടര്‍ന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 30 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക ഉത്പ്പാദനം കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഐഫോണ്‍ ഉല്‍പ്പാദന മേഖലയില്‍ ഇന്ത്യയുടെ പങ്ക് ഇപ്പോള്‍ 14 ശതമാനമാണ്. ഇത് 26 ശതമാനത്തിലേറെയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.