/kalakaumudi/media/media_files/2025/03/16/8RSNFUAJeyXbzpkmJIy4.jpg)
ചെന്നൈ: സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്നുരാവിലെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത് തുടര്‍ന്ന് 7 മണിയോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇസിജിയും എക്കോ കാര്‍ഡിയോ ഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. ആന്‍ജിയോഗ്രാമിന് വിധേയമാക്കുമെന്നാണ് പ്രാഥമിക സൂചന. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.