യുട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാന്റെ വക്കീല്‍ നോട്ടീസ്

വീഡിയോകള്‍ 24 മണിക്കൂറിനകം നീക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

author-image
Prana
New Update
ar rahman

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍. തന്റെ വിവാഹമോചനത്തിനു പിന്നിലെ കാരണങ്ങള്‍ എന്ന പേരില്‍ അപകീര്‍ത്തികരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാന്‍ വക്കീല്‍ നോട്ടീസ് അയച്ചു. വീഡിയോകള്‍ 24 മണിക്കൂറിനകം നീക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. വീഡിയോകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
വിവാഹ മോചനം സംബന്ധിച്ച് എആര്‍ റഹ്മാനും ഭാര്യ സൈറ ബാനുവും പ്രസ്താവനയും പുറത്തിറക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് കടക്കരുതെന്നും ഇരുവരും അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, വിവാഹ മോചന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങളും അപകീര്‍ത്തികരമായ വിവരങ്ങളും പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി യൂട്യൂബ് ചാനലുകള്‍ക്ക് എആര്‍ റഹ്മാന്‍ വക്കീല്‍ നോട്ടീസ് അയച്ചത്.

 

legal notice youtube channel lawyer ar rahman divorce