ശ്രദ്ധേയമായി എലിസബത് ജെയ്ക്കബിന്റെ അരങ്ങേറ്റം

അതേസമയം രണ്ട്‌ മണിക്കൂർ നൃത്തം ചെയ്യാൻ തന്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയെടുത്തിയതിൽ സന്തുഷ്ടയാണ് എലിസബത്.

author-image
Honey V G
Updated On
New Update
dance

മുംബൈ: നർത്തകി നിഷ ഗിൽബർട്ടിന്റെ ശിഷ്യയും ഡേറ്റ അനലിസ്റ്റുമായ എലിസബത് ജെയ്ക്കബിന്റെ അരങ്ങേറ്റം ശ്രദ്ധേയമായി. മാടുoഗ മൈസൂർ അസോസിയേഷൻ ഹാളിലാണ് അരങ്ങേറ്റം നടന്നത്. "ജീവിതത്തിൽ ചെയ്യേണ്ടി വരുന്ന വിട്ടു വീഴ്ചകളും, മടുപ്പിക്കുന്ന മുംബൈ യാത്രയ്ക്കുമിടയിൽ ഒരു 35 വയസ്സുകാരി വളരെ ഗൗരവമായി നൃത്തം അഭ്യസിക്കുന്നു എന്നത് തന്നെ, ഒരു ഗുരു എന്ന നിലയിൽ ഏറെ സന്തോഷം നല്കുന്ന കാര്യമാണെന്ന്" ഗുരുവായ നിഷ ഗിൽബർട്ട് പറഞ്ഞു. ചടങ്ങിൽ വീശിഷ്ടാഥിതി ആയെത്തിയത് ഉചല്യ എന്ന ഒറ്റ നോവൽ കൊണ്ട്, ജനശ്രദ്ധ പിടിച്ചു പറ്റിയ സോഷ്യൽ ആക്റ്റി വിസ്റ്റുകൂടിയായ ലക്ഷ്മൺ ഗായ്ക്വഡ് ആണ്. തന്റെ പ്രസംഗത്തിൽ സമൂഹത്തിലെ സ്ത്രീപുരുഷവിവേചനത്തിനെതിരെ അദ്ദേഹം പ്രഭാഷണം നടത്തി. സാംസ്കാരിക പ്രവർത്തനങ്ങളിൽ നൃത്തത്തിനുള്ള പ്രാധാന്യത്തെ ക്കുറിച്ചും സംസാരിച്ചു. നിറഞ്ഞ കരഘോഷത്തോടെ അദ്ദേഹത്തിന്റെ വാക്കുകൾ കാണികൾ ഏറ്റെടുത്തു. അതേസമയം രണ്ട്‌ മണിക്കൂർ നൃത്തം ചെയ്യാൻ തന്റെ ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്തിയെടുത്തിയതിൽ സന്തുഷ്ടയാണ് എലിസബത്. ഡോ. ഓമനക്കുട്ടൻ നായരുടെ നേതൃത്വത്തിൽ ഒരുക്കിയ സംഗീതം ആ സായാഹ്നത്തിന്റെ മാറ്റുകൂട്ടി.മൃദംഗത്തിൽ ആർ ശക്തിധരനും, വയലിനിൽ പരമേശ്വരൻ എടത്തുരുത്തും, ഫ്ലൂട്ടിൽ രാഘവേന്ദ്ര ബാലിഗയും വിസ്മയം സൃഷ്ടിച്ചു.

dance art Mumbai City