/kalakaumudi/media/media_files/2026/01/07/arattupuzha-velayudha-panicker-kalakaumudi-2026-01-07-12-17-33.jpg)
തിരുവനന്തപുരം: കേരള നവോത്ഥാന ശില്പി ആറാട്ടുപുഴ വേലായുധ പണിക്കരുടെ സ്മാരക പ്രതിമ സ്ഥാപിക്കുന്നത് തടയാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് സാമൂഹ്യ മുന്നേറ്റ മുന്നണി. മ്യൂസിയത്തിന് എതിര്‍വശത്ത് ശ്രീനാരായണ ഗുരുവിന്റെയും സി.അച്യുത മേനോന്റെയും പ്രതിമകള്‍ക്കടുത്ത് സാമൂഹിക മുന്നേറ്റ മുന്നണി കണ്ടെത്തിയ സ്ഥലത്ത് എത്രയും വേഗം വേലായുധ പണിക്കര്‍ക്ക് സ്മാരകം പണിയണമെന്നും മുന്നണി പ്രതിനിധികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആറാട്ടുപുഴയില്‍ സ്ഥിതി ചെയ്യുന്ന വേലായുധ പണിക്കരുടെ തറവാട് സംരക്ഷിച്ച് ചരിത്ര സ്മാരകമായി പ്രഖ്യാപിക്കുക, വേലായുധ പണിക്കര്‍ സ്ഥാപിച്ച ചരിത്ര പ്രസിദ്ധമായ വിദ്യാഭ്യാസ കളരിയില്‍ ഇന്ന് നിലനില്‍ക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് ആറാട്ടുപുഴ വേലായുധ പണിക്കരുടെ നാമത്തില്‍ പ്രഖ്യാപിക്കുക, സംസ്ഥാന സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ വേലായുധ പണിക്കരുടെ ജീവിതവും സംഭവനകളും ഉള്‍പ്പെടുത്തുക, ആറാട്ടുപുഴ പാലത്തിന് (വലിയഴിക്കല്‍ പാലം) വേലായുധ പണിക്കരുടെ പേര് നല്‍കുക, തിരുവനന്തപുരത്ത് വേലായുധ പണിക്കര്‍ സ്മാരകവും പഠന-ഗവേഷണ കേന്ദ്രവും ആരംഭിക്കാന്‍ സ്ഥലം അനുവദിക്കുക എന്നീ അഞ്ച് ആവശ്യങ്ങളാണ് സാമൂഹ്യ മുന്നേറ്റ മുന്നണി മുന്നോട്ടു വെയ്ക്കുന്നത്.
ഇതു സംബന്ധിച്ച് ആലപ്പുഴ മുന്‍ എം.പി ആരിഫ്, എംഎല്‍എമാരായ രമേശ് ചെന്നിത്തല, സി.ആര്‍.മഹേഷ്, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് സജീവന്‍, ആറാട്ടുപുഴ നിവാസികള്‍ ഒന്നാകെയുള്ളവുടെ ഒപ്പുകളടക്കം ശുപാര്‍ശകള്‍ നല്‍കിയിട്ടും സര്‍ക്കാര്‍ അനങ്ങിയിട്ടില്ലെന്ന് സാമൂഹ്യ മുന്നേറ്റ മുന്നണി കുറ്റപ്പെടുത്തുന്നു. മുന്നണി ചെയര്‍മാന്‍ കെ.പി.അനില്‍ദേവ്, ജനറല്‍ സെക്രട്ടറി ഡോ.ബി.അബ്ദുല്‍ സലാം, ട്രഷറര്‍ അനില്‍കുമാര്‍, തിരുവനന്തപുരം ഉപേന്ദ്രന്‍, കൊല്ലം രാധാകൃഷ്ണന്‍, ഷാനവാസ് ചടയമംഗലം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
