ഇനിമുതൽ സുപ്രീം കോടതിയിൽ വാദം സമയബന്ധിതമാക്കി

എത്ര സമയമാണ് വാദിക്കാൻ പോകുന്നതെന്ന കാര്യം വാദം തുടങ്ങുന്നതിന് മുൻപ് അഭിഭാഷകർ ബെഞ്ചിനെ അറിയിച്ചിരിക്കണമെന്നതടക്കം വ്യവസ്ഥകൾ പ്രാബല്യത്തിലായി

author-image
Devina
New Update
supreem court

ന്യൂഡൽഹി: എത്ര മുതിർന്ന അഭിഭാഷകരാണെങ്കിലും എത്ര നേരം വേണമെങ്കിലും വാദമുന്നയിച്ചു നിൽക്കാൻ ഇനി സുപ്രീം കോടതി അനുവദിക്കില്ല.

എത്ര സമയമാണ് വാദിക്കാൻ പോകുന്നതെന്ന കാര്യം വാദം തുടങ്ങുന്നതിന് മുൻപ് അഭിഭാഷകർ ബെഞ്ചിനെ അറിയിച്ചിരിക്കണമെന്നതടക്കം വ്യവസ്ഥകൾ പ്രാബല്യത്തിലായി.

ഇതിനായി സുപ്രീം കോടതി പുതിയ നടപടിക്രമങ്ങൾ പ്രഖ്യാപിച്ചു. കേസിലെ വാദം കേൾക്കൽ സുഗമമാക്കാനും കേസുകൾ സമയബന്ധിതമായി തീർപ്പാക്കാനുമാണ് നിബന്ധനയിലൂടെ ലക്ഷ്യമിടുന്നത്.

നോട്ടീസ് നൽകി വാദത്തിനു മാറ്റിയ കേസുകളിൽ എത്രസമയം വാദം ഉന്നയിക്കുമെന്നത് ഒരു ദിവസം മുൻപെങ്കിലും അഭിഭാഷകർ അറിയിക്കണം.

സീനിയർ അഭിഭാഷകർക്കും അഡ്വക്കറ്റ്‌സ് ഓൺ റെക്കോർഡുമാർക്കും  വാദമുന്നയിക്കുന്ന മറ്റ് അഭിഭാഷകർക്കും ഇതു ബാധകമാണ്.

വക്കാലത്തു ഫയൽ ചെയ്യുന്ന എഒആർമാർക്ക് ഈ സമയക്രമം ഓൺലൈനായി അറിയിക്കാൻ സൗകര്യമുണ്ടാകും.