/kalakaumudi/media/media_files/PtZ1X6qwiZTST4ITsPkF.jpg)
ഷിരൂർ: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താൻ വേണ്ടി കേരള, കർണാടക മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ തമ്മിൽ സംസാരിച്ച് പ്ലാൻ ബി തയാറാക്കണമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ.പതിമൂന്നുദിവസമായി തുടരുന്ന തിരച്ചിൽ അനശ്ചിതത്വത്തിലായ വിവരം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും എം.എൽ.എ പറഞ്ഞു.
ദൗത്വത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സ്പീക്കർ എ.എൻ. ഷംസീറിനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കൈമാറും. ദുരന്തമുഖത്ത് ഒരുമിച്ച് നിൽക്കുന്ന സമീപനമാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. കർണാടകയിൽ ഈ അനുഭവ സമ്പത്തിൻറെ കുറവുണ്ട്. കേരളത്തിൽ നിന്നുള്ള രക്ഷാപ്രവർത്തകർക്ക് കർണാടക അനുമതി നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാവാലി പുഴയിലെ ഒഴുക്കിൻറെ ശക്തി കുറയാതെ പരിശോധന നടത്താൻ സാധിക്കില്ലന്നാണ് നേവിയുടെ മുങ്ങൽ വിദഗ്ധർ പറഞ്ഞത്. മണ്ണ് മാറ്റാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ് ഈശ്വർ മൽപെയും പറഞ്ഞു. പുഴയിൽ മുങ്ങിയപ്പോൾ പാറക്കല്ലാണ് കിട്ടുന്നത്.രക്ഷാദൗത്യത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലോകത്തോട് വിളിച്ചു പറഞ്ഞത് കേരളത്തിലെ മാധ്യമങ്ങളാണെന്നും എ.കെ.എം അഷ്റഫ് വ്യക്തമാക്കി.