മാലിയിൽ 5 ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയി ആയുധധാരികൾ

അൽ ഖ്വൊയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ മാലിയിൽ സജീവമാണ്. ഇവരുമായി ബന്ധമുള്ള ക്രിമിനൽ സംഘങ്ങൾ നടത്തുന്ന അക്രമങ്ങൾ മാലിയിൽ വർധിച്ചുവരികയാണ്.

author-image
Devina
New Update
maali

കോബ്രി :മാലിയിലെ കോബ്രിയിൽ നിന്നും 5 ഇന്ത്യൻ പൗരന്മാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി .

വൈദ്യുതീകരണ മേഖലയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ വ്യാഴാഴ്ചയാണ് തട്ടിക്കൊണ്ടുപോയത്.

കമ്പനി ഉദ്യോഗസ്ഥരും കമ്പനി ഉദ്യോഗസ്ഥരും തട്ടിക്കൊണ്ടുപോകൽ സ്ഥിതീകരിച്ചു .

തോക്കുധാരികൾ തൊഴിലാളികളുടെ വാഹനവ്യൂഹം തടയുകയും അഞ്ച് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ട് പോകുകയുമായിരുന്നുവെന്ന് കമ്പനിയുടെ പ്രതിനിധി വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.

 സുരക്ഷാ കാരണങ്ങളാൽ ബാക്കിയുള്ള ഇന്ത്യൻ ജീവനക്കാരെ മാലി തലസ്ഥാനമായ ബമാക്കോയിലേക്ക് മാറ്റിയിട്ടുണ്ട്.

അൽ ഖ്വൊയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകൾ മാലിയിൽ സജീവമാണ്. ഇവരുമായി ബന്ധമുള്ള ക്രിമിനൽ സംഘങ്ങൾ നടത്തുന്ന അക്രമങ്ങൾ മാലിയിൽ വർധിച്ചുവരികയാണ്.

വിദേശികളെ തട്ടിക്കൊണ്ടുപോകുന്നത് മാലിയിൽ വളരെ സർവസാധാരണയായി നടക്കുന്ന കാര്യങ്ങൾ തന്നെയാണ് .

വിദേശ നിക്ഷേപകരെയും തൊഴിലാളികളെയും ആശങ്കപ്പെടുത്തുന്നതാണ് ഇത്തരം കാര്യങ്ങൾ .

രാജ്യത്തിൻറെ വികസന പ്രവർത്തനങ്ങളെ ഇത്തരം കാര്യങ്ങൾ വളരെ ഗുരുതരമായി തന്നെ ബാധിക്കുന്നവയാണ് .