ആംസ്ട്രോങ് കൊലപാതകം;  കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ അറസ്റ്റില്‍

ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന്‍ പൊന്നൈ ബാലുവിന് പണം നല്‍കിയത് പോര്‍ക്കൊടിയുടെ അക്കൗണ്ടിലൂടെയാണ്. ഇതുവരെ ആംസ്‌ട്രോങ് കൊലപാതകത്തില്‍ 24 പേരെയാണ് അറസ്റ്റ് ചെയ്തത്.

author-image
Athira Kalarikkal
New Update
armstrong murder & arrest

അറസ്റ്റിലായ പോർക്കൊടി

ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ കെ ആംസ്ട്രോങ്ങിന്റെ കൊലപാതകത്തില്‍ കുപ്രസിദ്ധ ഗുണ്ട ആര്‍ക്കോട്ട് സുരേഷിന്റെ ഭാര്യ എസ് പോര്‍ക്കൊടി അറസ്റ്റിലായി. തിങ്കളാഴ്ചയാണ് പോര്‍ക്കൊടി അറസ്റ്റിലായത്. ആംസ്ട്രോങ്ങിന്റെ കൊലപാതകത്തിനായുള്ള ക്വട്ടേഷന്‍ പണം പോര്‍ക്കൊടിയുടെ അക്കൌണ്ടിലൂടെയായിരുന്നു കൈകാര്യം ചെയ്തതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന്‍ പൊന്നൈ ബാലുവിന് പണം നല്‍കിയത് പോര്‍ക്കൊടിയുടെ അക്കൗണ്ടിലൂടെയാണ്. ഇതുവരെ ആംസ്‌ട്രോങ് കൊലപാതകത്തില്‍ 24 പേരെയാണ് അറസ്റ്റ് ചെയ്തത്.

CHENNAI armstrong murder Arrest