ജമ്മു കശ്മീരില്‍ സൈന്യം ഭീകരനെ വധിച്ചു

മേഖലയില്‍ ഭീകരര്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടയില്‍ സേനയ്ക്കു നേരെ വെടിവെപ്പുണ്ടായി. തുടര്‍ന്ന് സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.

author-image
Prana
New Update
army soldiers  including officer  killed

ജമ്മു കശ്മീരില്‍ സോപ്പോറിലെ രാംപോരയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. മേഖലയില്‍ ഭീകരര്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സേന തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലിനിടയില്‍ സേനയ്ക്കു നേരെ വെടിവെപ്പുണ്ടായി. തുടര്‍ന്ന് സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. ഭീകരനില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.
ഇപ്പോഴും മേഖല കേന്ദ്രീകരിച്ച് സൈനിക നടപടി പുരോഗമിക്കുകയാണ്. കൂടുതല്‍ ഭീകരര്‍ ഇവിടെയുള്ളതായാണ് സേനയ്ക്ക് ലഭിച്ച വിവരം.

 

Indian army terrorist jammu kashmir