/kalakaumudi/media/media_files/2025/10/19/kara-2025-10-19-10-51-28.jpg)
ന്യൂഡല്‍ഹി: കരസേനയുടെ മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ജനറലായി മലയാളിയായ ലഫ്. ജനറല്‍ സി ജി മുരളീധരന്‍ നിയമിതനായി. തൃശൂര്‍ സ്വദേശിയാണ്. 1987 ലാണ് കരസേനയുടെ ഭാഗമായത്.
പൂണെയിലെ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജിലെ (എ എഫ് എം സി) പൂര്‍വ വിദ്യാര്‍ത്ഥിയാണ് സി ജി മുരളീധരന്‍. പ്രശസ്ത റേഡിയോളജിസ്റ്റാണ്. കരസേനയുടെ വടക്ക് പടിഞ്ഞാറ് കമാന്‍ഡുകളില്‍ നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ആര്‍മി മെഡിക്കല്‍ സര്‍വീസസിന്റെ തലവന്‍ എന്ന നിലയില്‍, സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും സമഗ്രമായ വൈദ്യ പരിചരണം ഉറപ്പാക്കുന്നതിലാണ് ലെഫ്റ്റനന്റ് ജനറല്‍ മുരളീധരന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷാ വെല്ലുവിളികള്‍, സാങ്കേതിക പുരോഗതി എന്നിവയുടെ പശ്ചാത്തലത്തില്‍ സേനയ്ക്കാവശ്യമായ മെഡിക്കല്‍ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുക എന്നതിലാണ് അദ്ദേഹം മുന്‍ഗണന നല്‍കുക. മുന്‍ ഡിജി സാധന സക്‌സേന നായര്‍ വിരമിച്ച ഒഴിവിലാണ് നിയമനം
ഭാര്യ സിന്ധു ആലപ്പുഴ സ്വദേശിയാണ്. മകന്‍ മേജര്‍ പ്രതീഖ് കരസേനയില്‍ ഡോക്ടര്‍ ആണ്. പൂനെ എ എഫ് എം സിയില്‍ നിന്നാണ് മകനും മെഡിക്കല്‍ ബിരുദം നേടിയത്. നിലവില്‍ എംഡി ചെയ്യുന്നു.