കിഷ്ത്വാറിൽ വീണ്ടും ഭീകരക്രമണം .ഒരു സൈനികൻ വീര മൃത്യുവരിച്ചു

author-image
Vineeth Sudhakar
New Update
20be938c-5805-4485-8df2-34f501fa940b

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. ഹ​വീ​ൽ​ദാ​ർ ഗ​ജേ​ന്ദ്ര സിം​ഗാ​ണ് മ​രി​ച്ച​ത്.കി​ഷ്ത്വാ​റി​ൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് സൈ​ന്യം കി​ഷ്ത്വാ​റി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സൈ​ന്യ​ത്തി​നു നേ​രെ ഭീ​ക​ര​ർ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.വെടിയേറ്റ സൈനികൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. സ്ഥലത്ത് കൂ​ടു​ത​ൽ സൈ​ന്യ​ത്തെ വി​ന്യ​സി​ച്ചെ​ന്നും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന കൂടുതൽ ശ​ക്ത​മാ​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണു വീണ്ടും ഭീകരർ ഇന്ത്യക്ക് എതിരെ പ്രവർത്തിക്കുന്നതും ഒരു സൈനികൻ കൊല്ലപ്പെടുന്നതും.ഭീകരരെ ഉടൻ തന്നെ വധിക്കുമെന്ന് സൈനിക മേധാവി പറഞ്ഞു.നിലവിൽ സമീപ പ്രദേശത്തു മുഴുവൻ പരോശോധന ശക്തമാക്കിയിട്ടുണ്ട്.ഭീകരർക്ക് ഇന്ത്യയിൽ നിന്ന് വളരെ അധികം സപ്പോർട്ട് ലഭിക്കുന്നു എന്നൊരു റിപ്പോർട്ടും വന്നിട്ടുണ്ട്.നിലവിൽ ഇതിനെ കുറിച്ച് അന്വേഷണം നടന്നു വരുകയാണ്.