ഡോഗ് സ്ക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം

മരണാനന്തര ബഹുമതിയായാണു പുരസ്കാരം നൽകി ആദരിക്കുന്നത്. ഗോൾഡൻ ലാബ്രഡോർ ഇനത്തിൽപ്പെട്ട ട്രാക്കർ നായയാണു കെന്റ്. 2022 നംവബറിൽ നടന്ന പൂഞ്ച് സൈനിക ഓപ്പറേഷനിലാണ് 08ബി2 എന്ന സൈനിക നമ്പർ വഹിച്ചിരുന്ന കെന്റ് ആദ്യമായി ഭാഗമാകുന്നത്.

author-image
Vishnupriya
New Update
kent
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: ജമ്മുവിൽ ഭീകരർക്കെതിരെ നടന്ന സൈനിക ഓപ്പറേഷനിടെ ജീവൻ നഷ്ടമായ കരസേനയുടെ ഡോഗ് സ്ക്വാഡിലെ നായ കെന്റിന് രാഷ്ട്രപതിയുടെ ധീരതാ പുരസ്കാരം. മരണാനന്തര ബഹുമതിയായാണു പുരസ്കാരം നൽകി ആദരിക്കുന്നത്. ഗോൾഡൻ ലാബ്രഡോർ ഇനത്തിൽപ്പെട്ട ട്രാക്കർ നായയാണു കെന്റ്. 2022 നംവബറിൽ നടന്ന പൂഞ്ച് സൈനിക ഓപ്പറേഷനിലാണ് 08ബി2 എന്ന സൈനിക നമ്പർ വഹിച്ചിരുന്ന കെന്റ് ആദ്യമായി ഭാഗമാകുന്നത്.

ഒമ്പത് സൈനിക നടപടികളുടെ ഭാഗമായിട്ടുണ്ട് കെന്റ്. രജൗരിയിലെ ഭീകരരുടെ അടുത്തേക്കു സൈനികർക്കു വഴി കാണിച്ച കെന്റ് തന്റെ ഹാൻഡലറെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണു വീരമൃത്യു വരിക്കുന്നത്. സൈനിക നടപടിയിൽ രണ്ടു ഭീകരരും ഒരു സൈനികനും മരിച്ചിരുന്നു. 

kent gallantry award