കന്യാസ്ത്രീകളുടെ അറസ്റ്റ് ; പ്രധാന മന്ത്രി സ്ഥിതി നേരിട്ട് വിലയിരുത്തി

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതികള്‍ വിലയിരുത്തി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടും.

author-image
Sneha SB
New Update
PM ON NUN

ഡല്‍ഹി :ദുര്‍ഗ് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.  ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ ആള്‍ക്കൂട്ട വിചാരണ നടന്നതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനും  അതൃപ്തി. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതികള്‍ വിലയിരുത്തി. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെടും.

ബിലാസ്പൂരിലെ ഹൈക്കോടതിയില്‍ സഭാ നേതൃത്വമാണ് കന്യാസ്ത്രീകള്‍ക്ക് വേണ്ടി ഹര്‍ജി നല്‍കുന്നത്. ഇന്നേക്ക് കന്യാസ്ത്രീകള്‍ ജെയിലില്‍ ആയിട്ട് എട്ട് ദിവസമായി കഴിയുകയാണ്. ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ല. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം.നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. 

 

Kerala Nuns Arrest