/kalakaumudi/media/media_files/2025/11/12/delhi-blasttttt-2025-11-12-13-58-18.jpg)
ന്യൂഡൽഹി :ഇക്കഴിഞ്ഞ ദീപാവലി ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദില്ലിയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്നും എന്നാൽ അത് നടപ്പിലാക്കാൻ സാധിച്ചില്ലെന്നും ഫരീദാബാദിൽ നിന്നും പിടിയിലായ ഡോക്ടർ മൊഴി നൽകി.
ഇതിന്റെ ഭാഗമായി താനും ഡൽഹിയിൽ ചാവേർ സ്‌ഫോടനം നടത്തിയ ഡോ. ഉമർ നബിയും ചെങ്കോട്ടയിൽ സന്ദർശനം നടത്തിയിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തി .
ജമ്മു കശ്മീരിലെ പുൽവാമ സ്വദേശിയായ ഡോക്ടർ മുസമ്മൽ ഷക്കീലാണ് ഇക്കാര്യം അന്വേഷണ സംഘത്തോട് പറഞ്ഞത്.
പലതവണ ചെങ്കോട്ടയും പരിസരത്തും സംഘം നിരീക്ഷണം നടത്തിയിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്.
ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ കോളജിലെ ഡോക്ടറാണ് മുസമ്മിൽ. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിങ്ങിന്റെ മുഖ്യചുമതലക്കാരിയായി പ്രവർത്തിച്ച, നേരത്തെ അറസ്റ്റിലായ ഡോക്ടർ ഷഹീൻ ഷാഹിദയുടെ സഹോദരൻ പർവേസ് സയീദിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വ്യാപക റെയ്ഡ് ആരംഭിച്ചതോടെ, ഡോ. ഷഹീന്റെ പക്കൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇയാൾ നശിപ്പിച്ചതായിട്ടാണ് സംശയിക്കുന്നത്.
ഷഹീന്റെ കൂട്ടാളിയായ കശ്മീരി ഡോക്ടർ മുസമ്മിൽ ഗ്രാനി എന്ന മുസൈബിന്റെ രണ്ട് വാടകമുറിയിൽ നിന്നായി 2,900 സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്തിരുന്നു.
ഫരീദാബാദിലെ അൽ ഫലാഹ് മെഡിക്കൽ സർവകലാശാല കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
