അസമില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

author-image
Biju
New Update
assam 3

ന്യൂഡല്‍ഹി: അസമില്‍ ഭൂചലനം. റിക്റ്റര്‍ സ്‌കൈയിലില്‍ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ പറയുന്നു. 

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 

അതേസമയം, നാശനഷ്ടങ്ങളെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.

assam