അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം;മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാർച്ച് തടഞ്ഞ് പൊലീസ്, സംഘർഷം

പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതിഷേധത്തിനെത്തിയ നേതാക്കളെയും പ്രവർത്തകരെയുമടക്കം നിരവധി പേരെ ​പൊലീസ് കസ്റ്റഡിയി​ലെടുത്തു. പ്രദേശത്ത് നിലവിൽ സംഘർഷാവസ്ഥ തുടരുകയാണ്.

author-image
Greeshma Rakesh
New Update
arvind kejriwal arrest

AAP protestors detained outside Patel Chowk metro station; BJP demands Delhi CM resignation

Listen to this article
0.75x 1x 1.5x
00:00 / 00:00

 ന്യൂഡൽഹി: മധ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്കുള്ള എ.എ.പി മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതിഷേധത്തിനെത്തിയ നേതാക്കളെയും പ്രവർത്തകരെയുമടക്കം നിരവധി പേരെ ​പൊലീസ് കസ്റ്റഡിയി​ലെടുത്തു. പ്രദേശത്ത് നിലവിൽ സംഘർഷാവസ്ഥ തുടരുകയാണ്.

പ്രകടനത്തിന് അനു​മതിയി​​ല്ലെന്നും പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രിയുടെ വസതിക്ക് ചുറ്റും പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് അവ​ഗണിച്ചാണ് ആംആദ്മി പ്രവർത്തകർ തടിച്ചുകൂടിയത്.തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനും പാർക്ക് ചെയ്യുന്നതിനും ട്രാഫിക് പൊലീസ് വിലക്കേർപ്പെടുത്തിയിരുന്നു.

ഉപരോധത്തിനായി ചൊവ്വാഴ്ച രാവിലെ തന്നെ എ.എ.പി പ്രവർത്തകരും നേതാക്കളും പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഡൽഹി മദ്യനയത്തിൽ അഴിമതി ആരോപിച്ച് മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്.അതിനിടെ, കെജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഡൽഹി ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മാർച്ചിന് പ്രവർത്തകർ എത്തിത്തുടങ്ങി.11.30 ന് ഡൽഹി സെക്രട്ടേറിയറ്റിലേക്കാണ് മാർച്ച്.

.

 

PM Narendra Modi aap Delhi Liquor Policy Case arvind kejriwal