കെജ്രിവാളിനെതിരെ ഇഡി; 'പ്രമേഹം കൂട്ടാൻ ജയിലിലിരുന്ന് മാമ്പഴവും മറ്റ് മധുരങ്ങളും കഴിക്കുന്നു'

ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി.

author-image
Sukumaran Mani
New Update
Arvind Kejriwal

Arvind Kejriwal

Listen to this article
0.75x 1x 1.5x
00:00 / 00:00

ദില്ലി: അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ വിചാരണ കോടതിയില്‍ വിചിത്ര വാദവുമായി ഇഡി. കെജ്രിവാള്‍ ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം, മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള്‍ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഇതോടെ കെജ്രിവാളിന് ജയിലില്‍ നല്‍കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ കോടതി, ഇഡിയോട് തേടി. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമര്‍പ്പിച്ചുവെന്നാണ് സൂചന. 

 

വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി വീണ്ടും നാളെ പരിഗണിക്കും. മദ്യനയക്കേസില്‍ ഇഡി അറസ്റ്റിലായത് മുതല്‍ തന്നെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളുണ്ടെന്നത് കെജ്രിവാളും കുടുംബവും ആം ആദ്മി പ്രവര്‍ത്തകരുമെല്ലം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പ്രമേഹം തന്നെയാണ് ഇവര്‍ പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

 

 

delhi BJP ed arvind kejriwal