ന്യൂഡൽഹി : അരവിന്ദ്കേജരിവാളിന്റെയുംഗവൺമെന്റിന്റെയുംതെറ്റായനയം ചൂണ്ടിക്കാണിച്ചു കൊണ്ട് പുതിയഗവണ്മെന്റ്. മദ്യനയം കാരണം ഡൽഹി സർക്കാരിന് 2,002.68 കോടി രൂപയുടെ നഷ്‌ടമുണ്ടാക്കി.
ചൊവ്വാഴ്ച ഡൽഹി നിയമസഭയിൽ അവതരിപ്പിച്ച കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) റിപ്പോർട്ടിൽപറയുന്നു. മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള നിരവധി നേതാക്കളെ അഴിമതികേസിൽജയിലിൽപോകുന്നത്മദ്യനയംകാരണമാണ്. ഈ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തുന്നതിലും 26 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിക്കുന്നതിലും ഈ നയത്തെ ചുറ്റിപ്പറ്റിയുള്ള അഴിമതി ആരോപണങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
ഡൽഹിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാല് വിസ്‌കി ബ്രാൻഡുകൾ സർക്കാർ കടകളിൽ കുറവും സ്വകാര്യ കടകളിൽ കൂടുതൽ വിറ്റഴിച്ചതും ഡൽഹി സർക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്നതാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ.