അരവിന്ദര്‍ ലവ്ലി വീണ്ടും ബിജെപിയില്‍: നടപടി കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ചതിന് പിന്നാലെ

രാജിക്ക് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തില്‍ ബിജെപി ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് ലവ്ലി ബിജെപി അംഗത്വമെടുത്തത്.

author-image
Sruthi
New Update
Arvinder Lovely, Who Quit As Delhi Congress Chief Twice, Rejoins BJP

Arvinder Lovely Who Quit As Delhi Congress Chief Twice Rejoins BJP

Listen to this article
0.75x 1x 1.5x
00:00 / 00:00

മുന്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ചയാണ് ലവ്ലി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചത്. ബിജെപിയില്‍ ചേരില്ലെന്നായിരുന്നു രാജിക്ക് ശേഷം ലവ്ലി പറഞ്ഞിരുന്നത്.എന്നാല്‍ രാജിക്ക് പിന്നാലെ അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തില്‍ ബിജെപി ഡല്‍ഹി ആസ്ഥാനത്തെത്തിയാണ് ലവ്ലി ബിജെപി അംഗത്വമെടുത്തത്.

Arvinder Lovely Who Quit As Delhi Congress Chief Twice  Rejoins BJP

Arvinder Lovely