/kalakaumudi/media/media_files/2026/01/03/3-2026-01-03-23-09-36.jpg)
ന്യൂഡല്‍ഹി: നടന്‍ ആശിഷ് വിദ്യാര്‍ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തില്‍ പരിക്കേറ്റു. ഗുവാഹത്തിയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവര്‍ക്കും നിസ്സാര പരുക്കേറ്റു. തങ്ങള്‍ സുരക്ഷിതരാണെന്നും നിലവില്‍ ചികിത്സയിലാണെന്നും ആശിഷ് വിദ്യാര്‍ഥി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.
രാത്രി ഭക്ഷണത്തിനു ശേഷം റോഡ് മുറിച്ചുകടക്കുന്നതിനിടെ, അമിതവേഗത്തില്‍ വന്ന മോട്ടര്‍ സൈക്കിള്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയ്ക്കും തനിക്കും പ്രശ്‌നങ്ങളില്ലെന്ന് ആശിഷ് വിദ്യാര്‍ഥി സമൂഹമാധ്യമത്തിലെ വിഡിയോയില്‍ വ്യക്തമാക്കി. രുപാലി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ചെറിയ പരുക്കുകള്‍ മാത്രമാണുള്ളതെന്നും നടന്‍ പറഞ്ഞു. ആശിഷ് 2023ലാണ് രൂപാലി ബറുവയെ വിവാഹം കഴിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
