ഏഷ്യൻ ഗെയിംസ് ;കായിക താരങ്ങൾക്ക് താമസം ആഡംബരക്കപ്പലിൽ

ഇത്തവണ ഏഷ്യൻ ഗെയിംസിൽ കായിക താരങ്ങളുടെ താമസം ആഡംബരക്കപ്പലിൽ. ഇറ്റാലിയൻ കപ്പലായ കോസ്റ്റ സെറീനയിലാണ് താരങ്ങൾക്കു താമസമൊരുക്കുകയെന്ന് സംഘാടകസമിതി അറിയിച്ചു.

author-image
Devina
New Update
kappall

ഇത്തവണ ഏഷ്യൻ ഗെയിംസിൽ കായിക താരങ്ങളുടെ താമസം ആഡംബരക്കപ്പലിൽ. ഇറ്റാലിയൻ കപ്പലായ കോസ്റ്റ സെറീനയിലാണ് താരങ്ങൾക്കു താമസമൊരുക്കുകയെന്ന് സംഘാടകസമിതി അറിയിച്ചു.

സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നാഗോയ നഗരത്തിലാണ് ഏഷ്യൻ ഗെയിംസ് നടക്കുക.

 ഗെയിംസ് ദിവസങ്ങളിൽ നാഗോയയിലെ കിൻജോ പീർതുറമുഖത്തു കോസ്റ്റ സെറീന നങ്കൂരമിടും. ആഡംബരക്കപ്പൽ ഗെയിംസ് വില്ലേജാക്കുന്നത് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലാദ്യമാണ്.

ഏകദേശം 4000 പേർക്കു കപ്പലിൽ താമസിക്കാനാകും. 270 കോടി രൂപയാണ് കപ്പലിന്റെ വാടക. അതേസമയം വെള്ളത്തിൽ ഇളകുന്ന സ്ഥിതിയിലുള്ള കപ്പലിൽ താമസസൗകര്യം വേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.

കപ്പലിനു പുറമേ ഹോട്ടലുകളിലും ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടുള്ള താൽക്കാലിക താമസകേന്ദ്രങ്ങളിലും അത്‌ലീറ്റുകൾക്ക് താമസസൗകര്യം ഒരുക്കുന്നുണ്ട്.