ബംഗളൂരുവില്‍ അസമീസ് യുവതിയെ അപ്പാര്‍ട്ട്‌മെന്റില്‍ കുത്തേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ആണ്‍സുഹൃത്തായ മലയാളി യുവാവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ബെംഗളൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ്‌സ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. അസം സ്വദേശിനിയും വ്‌ളോഗറുമായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് യുവതിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.
മായാ ഗൊഗോയിയുടെ ആണ്‍സുഹൃത്തും കണ്ണൂര്‍ സ്വദേശിയുമായ ആരവ് അനയാണ് കൊലപാതകം നടത്തിയതെന്നാണു പോലീസ് സംശയിക്കുന്നത്. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
നവംബര്‍ 23ന് അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുത്ത മായയെ ദേഹമാസകലം കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെഞ്ചത്താണ് മായക്ക് നിരവധി കുത്തുകള്‍ ഏറ്റത്. കഴിഞ്ഞ ദിവസം കൃത്യം നടത്തിയ ശേഷം പ്രതി ഇന്ന് രാവിലെ വരെ മുറിയില്‍ കഴിഞ്ഞുവെന്നാണ് സൂചന. രാവിലെ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
ബംഗളൂരുവില്‍ അസം സ്വദേശിനി കൊല്ലപ്പെട്ടു; മലയാളി യുവാവിനായി തിരച്ചില്‍
അസം സ്വദേശിനിയും വ്‌ളോഗറുമായ മായാ ഗൊഗോയ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെയാണ് യുവതിയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു
New Update