160 കിലോമീറ്റര്‍ വേഗതയില്‍ ചീറിപ്പായും നമോ ഭാരത് ട്രെയിന്‍

നിലവില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിനും ഉത്തര്‍ പ്രദേശിലെ മീററ്റ് സൗത്തിനും ഇടയില്‍ 30 നമോ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

author-image
Biju
New Update
namo

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഗതാഗത സംവിധാനത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത് ഇന്ത്യന്‍ റെയില്‍വേയാണ്. ദിവസവും ലക്ഷക്കണക്കിനാളുകളാണ് റെയില്‍വേ സംവിധാനത്തെ ആശ്രയിക്കുന്നത്. വന്ദേ ഭാരത് , നമോ ഭാരത് (നമോ ഭാരത് റാപ്പിഡ് റെയില്‍) ട്രെയിനുകള്‍ റെയില്‍ യാത്രകളില്‍ കൊണ്ടുവന്ന മാറ്റം ഞെട്ടിക്കുന്നതാണ്. 

ഇന്ത്യന്‍ റെയില്‍വേയുടെ സ്വപ്ന പദ്ധതിയായ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴിയുടെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 320 കിലോമീറ്റര്‍ വേഗതയിലായിരിക്കും ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുക. ഒരു വിമാനത്തില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ നിര്‍മാണം അണിയറയില്‍ പുരോഗമിക്കുകയാണ്. 

വേഗത, മികച്ച സൗകര്യം, സുരക്ഷ എന്നീ മൂന്ന് കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ ബുള്ളറ്റ് ട്രെയിന്‍, വന്ദേ ഭാരത് സ്ലീപ്പര്‍ എന്നിവ പാളത്തിലെത്തിക്കുക.

വേഗതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ നിലവില്‍ ഒന്നാമതുള്ള ട്രെയിന്‍ ഏതാണെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിനും ഉത്തര്‍ പ്രദേശിലെ മീററ്റ് സൗത്തിനും ഇടയില്‍ സഞ്ചരിക്കുന്ന നമോ ഭാരത് ട്രെയിനാണ് ഇന്ത്യയിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍.

 മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്. ആറ് കോച്ചുകളുള്ള മുപ്പത് നമോ ഭാരത് ട്രെയിനുകളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ഓരോ സ്റ്റേഷനില്‍ നിന്നും ഓരോ 15 മിനിറ്റിലും ട്രെയിന്‍ സര്‍വീസ് ഉണ്ട്. റൂട്ടിലാകെ 11 സ്റ്റേഷനുകളാണുള്ളത്.

Also Read:

https://www.kalakaumudi.com/national/good-news-for-travelers-fast-track-immigration-clearance-now-available-at-two-more-airports-in-kerala-10306357

മുന്‍പ് 2016ല്‍ ആരംഭിച്ച ഗതിമാന്‍ എക്‌സ്പ്രസ്, ഹസ്രത്ത് നിസാമുദ്ദീനും മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിനായിരുന്നു. എന്നാല്‍ 2024 ജൂണ്‍ 24ന് റെയില്‍വേ മന്ത്രാലയം ഈ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്ന് 130 കിലോമീറ്ററായി കുറച്ചു. 

നിലവില്‍, ഇന്ത്യന്‍ റെയില്‍വേ ശൃംഖലയിലെ എല്ലാ ട്രെയിനുകളും മണിക്കൂറില്‍ 130 കിലോമീറ്റര്‍ എന്ന പരമാവധി വേഗതയിലാണ് ഓടുന്നത്.

നിലവില്‍ കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിനും ഉത്തര്‍ പ്രദേശിലെ മീററ്റ് സൗത്തിനും ഇടയില്‍ 30 നമോ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 

ഓരോ ട്രെയിനിനും ആറ് കോച്ചുകള്‍ വീതമുണ്ട്. ഓരോ സ്റ്റേഷനില്‍ നിന്നും 15 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്. റൂട്ടിലെ ചില ഭാഗങ്ങളില്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഏതാനും സെക്കന്റുകള്‍ സഞ്ചരിക്കുന്നു. നാഷണല്‍ ക്യാപിറ്റല്‍ റീജിയന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍സിആര്‍ടിസി) ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഡല്‍ഹിയിലെ സരായ് കാലെ ഖാനെ ഉത്തര്‍ പ്രദേശിലെ മോഡിപുരവുമായി 82.15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്.

മുഴുവന്‍ ഇടനാഴിയും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ നമോ ഭാരത് ട്രെയിനുകള്‍ ഡല്‍ഹിയെ മീററ്റുമായി ബന്ധിപ്പിക്കുമെന്ന് എന്‍സിആര്‍ടിസി വ്യക്തമാക്കുന്നുണ്ട്. യാത്രയ്ക്ക് ഒരു മണിക്കൂറില്‍ താഴെ സമയമെടുക്കും. യാത്രക്കാര്‍ക്ക് ലോകോത്തര സുഖസൗകര്യങ്ങള്‍ നല്‍കും. 

ഡല്‍ഹിയിലെ സരായ് കാലെ ഖാന്‍ മുതല്‍ ഉത്തര്‍ പ്രദേശിലെ മോഡിപുരം വരെ 16 സ്റ്റേഷനുകളുള്ള 82.15 കിലോമീറ്റര്‍ നീളമുള്ള മുഴുവന്‍ ഇടനാഴിയും ഉടന്‍ കമ്മീഷന്‍ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് എന്‍സിആര്‍ടിസിഎല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Namo Bharat