/kalakaumudi/media/media_files/2025/12/12/anthra-bus-accident-2025-12-12-09-03-24.jpg)
അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലുരി സീതാരാമ രാജു ജില്ലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. മരണസംഖ്യ ഉയരുമെന്നാണ് വിവരം. 10 പേരുടെ മൃതദേഹമാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെുത്തിരിക്കുന്നത്. ഇന്ന് രാവിലെയായിപരുന്നു അപകടം.
ചിന്തൂരിനും ഭദ്രാചലത്തിനും ഇടയിലുള്ള ഘാട്ട് റോഡില്‍ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു, പരിക്കേറ്റവരെ ചികിത്സയ്ക്കായി ഭദ്രാചലം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ ദിനേശ് കുമാര്‍ സംഭവം സ്ഥിരീകരിച്ചു.
ഇന്ന് പുലര്‍ച്ചെ 35 ഓളം യാത്രക്കാരുമായി പോയ സ്വകാര്യ ബസ് ഘാട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഭദ്രാചലം ക്ഷേത്രത്തില്‍ പ്രാര്‍ഥന കഴിഞ്ഞ് ഭദ്രാചലത്ത് നിന്ന് അന്നവാരത്തേക്ക് പോവുകയായിരുന്നു യാത്രക്കാര്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
