ഇറാന്‍ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു

വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നാവികര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ കപ്പലുകള്‍ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകള്‍ക്കും നാവികര്‍ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു

author-image
Biju
New Update
navy

ന്യൂഡല്‍ഹി: ഇറാന്‍ സംഘര്‍ഷത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേല്‍ക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നാവികര്‍ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ കപ്പലുകള്‍ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകള്‍ക്കും നാവികര്‍ക്കുമായി കണ്‍ട്രോള്‍ റൂം തുറന്നു.

അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. ജമ്മുകശ്മീര്‍ പൊലീസ് ആണ് കേസെടുത്തത്. ക്രമസമാധാനം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കിയെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു.