ഡൽഹിയിലെ ജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് മന്ത്രി അതിഷി

ഡൽഹിയിലെ ജലക്ഷാമം പരിഹരിച്ചില്ലെങ്കിൽ നിരാഹാര സമരമെന്ന് മന്ത്രി അതിഷി

author-image
Sukumaran Mani
New Update
Athishi

Athishi

Listen to this article
0.75x 1x 1.5x
00:00 / 00:00
ന്യൂഡൽഹി: രൂക്ഷമായ ഡൽഹിയിലെ ജലക്ഷാമം രണ്ട് ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ ജൂൺ 21 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ഡൽഹി ജലമന്ത്രി അതിഷി മാർലന പ്രധാനമന്ത്രിക്കയച്ച കത്തിൽ മുന്നറിയിപ്പ് നൽകി.
ഡൽഹിയിൽ 28 ലക്ഷം പേരാണ് ബുദ്ധിമുട്ടുന്നതെന്നും പ്രശ്നം പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ പറയുന്നു. പ്രതിദിനം 613 എംജിഡി വെള്ളം വിട്ട് തരേണ്ട ഹരിയാന ചൊവ്വാഴ്ച്ച നൽകിയത് 513 എംജിഡി വെളളം മാത്രമാണ്. ഡൽഹിയിലെ ജനങ്ങൾക്ക് ഉഷ്ണതരംഗത്തോടൊപ്പം ജലക്ഷാമത്തെയും നേരിടേണ്ടിവരുന്ന അവസ്ഥ സൃഷ്ടിക്കുകയാണ്. അതിഥി ആരോപിച്ചു.
Athishi threatens to go on strike over Delhi water issue
minister Athishi Delhi water crisis water scarcity