/kalakaumudi/media/media_files/7phbZiOjkvmjEz6u8rKw.jpeg)
ഡല്‍ഹിയില്‍ എ.എ.പി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അതിഷി മര്‍ലേന. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിലെത്തിയാണ് അതിഷി രാജിക്കത്ത് കൈമാറിയത്.ബി.ജെ.പിയുടെ പുതിയ മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത് വരെ അതിഷി കാവല്‍ മുഖ്യമന്ത്രിയായി തുടരും. 141 ദിവസത്തെ ഭരണത്തിന് ശേഷമാണ് അതിഷി രാജി സമര്‍പ്പിച്ചിരിക്കുന്നത്.മദ്യനയ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട അരവിന്ദ് കെജ്‌രിവാള്‍ രാജിവെച്ചതോടെയാണ് 2024 സെപ്റ്റംബര്‍ 21 മുതല്‍ അതിഷി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.അതിഷി തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നുവെങ്കിലും ആംആദ്മിയുടെ മുതിര്‍ന്ന നേതാക്കളടക്കം പരാജയപ്പെട്ടിരുന്നു. കല്‍ക്കാജി നിയോജകമണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ രമേശ് ബിധൂരിക്കെതിരെ 3,500 വോട്ടുകള്‍ക്കാണ് അതിഷി വിജയിച്ചത്.