കശ്മീരിൽ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം; ഒരാൾക്ക് വെടിയേറ്റു

തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. ആക്രമിച്ച അജ്ഞാതര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

author-image
Vishnupriya
New Update
maoist killed in MH

പുല്‍വാമ: കശ്മീരില്‍ അതിഥി തൊഴിലാളിക്ക് നേരെ ആക്രമണം. ഉത്തര്‍പ്രദേശ് സ്വദേശി ശുഭം കുമാറിന് വെടിയേറ്റു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. ആക്രമിച്ച അജ്ഞാതര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കൈയ്യിലാണ് ശുഭം കുമാറിന് വെടിയേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം ഗന്ദര്‍ബാല്‍ ജില്ലയില്‍ ഭീകരാക്രമണം നടത്തിയവര്‍ തന്നെയാണോ ഈ സംഭവത്തിനും പിന്നിലുള്ളതെന്നാണ് സംശയിക്കുന്നത്.

Migrant worker Attack jammu kashmir