തെലുങ്ക് സിനിമാ താരം അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം. പുഷ്പ റിലീസിങ് ദിനത്തില്‍ തിരക്കില്‍പ്പെട്ട് മരിച്ച രേവതിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സംഘം വീട് ആക്രമിച്ചത്. പൊലിസ് സംഘം സ്ഥലത്തെത്തി അക്രമികളെ കീഴടക്കി. ഉസ്മാനിയ സര്‍വകലാശാലയിലെ സമര സമിതിയാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പുഷ്പ 2വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. സംഭവത്തില്‍ അല്ലു അര്‍ജുനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരുക്കേറ്റ രേവതിയുടെ മകന്‍ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്.