കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും എതിരെ നടന്ന അക്രമണം;സംഭവത്തില്‍ പ്രതിഷേധം ശക്തം

ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഭീഷണി ഉയരുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

author-image
Sneha SB
New Update
PRIEST NUN

ഡല്‍ഹി : ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരെ നടന്ന ആക്രമണത്തില്‍ കടുത്ത പ്രതിഷേധം. ബജ്‌റംഗ്ദള്‍ നടത്തിയ ആക്രമണത്തിനെതിരെ പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച ആവശ്യപ്പെടാനാണ് പ്രതിക്ഷത്തിന്റെ നീക്കം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും ഭീഷണി ഉയരുന്നതായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരടങ്ങുന്ന സംഘത്തെ ജലേശ്വറില്‍ വെച്ചാണ് ഇന്നലെ അക്രമിച്ചത്.

മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി. 70 പേരടങ്ങുന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും മലയാളികളാണ്. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.ഒരു വൈദികന്റെ ഫോണ്‍ അക്രമികള്‍ കൈക്കലാക്കി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കുനേരെയും കയ്യേറ്റമുണ്ടായി. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജലശ്വേറിലെ ഗ്രാമത്തില്‍ പ്രാര്‍ത്ഥനാ ചടങ്ങിലെത്തിയതായിരുന്നു മലയാളി വൈദികരും കന്യാസ്ത്രീകളും. ഇവിടേക്ക് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കയ്യേറ്റം.

Attack