യഥാർഥ രാമഭക്തർ ഞങ്ങൾ അയോധ്യയിലെ പുതിയ എം.പി

author-image
Anagha Rajeev
Updated On
New Update
s
Listen to this article
0.75x 1x 1.5x
00:00 / 00:00

അ​യോധ്യ: ബി.ജെ.പി രാമനെ വെച്ച് കച്ചവടം ചെയ്യുകയായിരുന്നുവെന്നും രാമന്റെ അഭിമാനം തകർക്കാൻ അവർ പ്രവർത്തിച്ചുവെന്നും  ഫൈസാബാദിൽ എം.പിയായി തെരഞ്ഞെടുക്കപ്പെട്ട എസ്.പി നേതാവ് അവധേഷ് പ്രസാദ്. യഥാർഥ രാമഭക്തർ തങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.‘ഹം റാം കോ ലായേ ഹേ (നമ്മൾ രാമനെ തിരികെ കൊണ്ടുവന്നു) എന്ന് പറഞ്ഞ് ബി.ജെ.പി രാജ്യത്ത് നുണ പ്രചരിപ്പിക്കുകയായിരുന്നു.

 രാമന്റെ പേരിൽ അവർ രാജ്യത്തെ വഞ്ചിച്ചു. രാമന്റെ പേരിൽ കച്ചവടം നടത്തി, രാമൻറെ പേരിൽ രാജ്യത്ത് പണപ്പെരുപ്പം വർധിപ്പിച്ചു, രാമന്റെ പേരിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചു, രാമന്റെ പേരിൽ പാവങ്ങളെയും കർഷകരെയും പിഴുതെറിഞ്ഞു എന്നതാണ് യാഥാർഥ്യം. രാമന്റെ അഭിമാനം തകർക്കാൻ ബി.ജെ.പി പ്രവർത്തിച്ചു. ജനങ്ങൾ ഇത് നന്നായി മനസ്സിലാക്കിയിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു

ബി.ജെ.പിക്ക് നന്നായി ചെയ്യാൻ അറിയുന്ന ഒരു കാര്യം ഹിന്ദു-മുസ്‍ലിം ധ്രുവീകരണവും പാകിസ്താനെക്കുറിച്ച് ആവർത്തിച്ചുള്ള പരാമർശങ്ങളുമാണ്. 

ayodhya mp