അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയിൽ ചോര്‍ച്ച; മുഖ്യപുരോഹിതന്‍

രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു

author-image
Vishnupriya
Updated On
New Update
ayodhy

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേല്‍ക്കൂരയ്ക്ക് ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്. മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേല്‍ക്കൂര ആദ്യ മഴയില്‍ തന്നെ ചോരാന്‍ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു. എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം. ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ക്ഷേത്രത്തില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ മാര്‍ഗമില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഴ ശക്തി പ്രാപിക്കുകയാണെങ്കില്‍ ക്ഷേത്രത്തില്‍ ആരാധന നടത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇക്കൊല്ലം ജനുവരി 22-നാണ് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നത്.

ayodhya ram temple