കൊച്ചി: അഖിലഭാരത അയ്യപ്പ സേവാസംഘത്തിന്റെ 78ആമത് ദേശീയ കൗൺസിൽ തമിഴ്നാട് തിരുപ്പൂരിൽ വച്ചു നടന്നു.ദേശീയ കൗൺസിൽ യോഗത്തിൽ 7200 ഓളം ശാഖകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. സംഘം ദേശീയ പ്രസിഡന്റ് ഡോ. സംഗീത് കുമാർ, വൈസ് പ്രസിഡന്റ് സതീഷ് കാക്കനാട്, ജനറൽ സെക്രട്ടറി അഡ്വ. ഡി.വിജയകുമാർ. ട്രഷറർ കൃഷ്ണൻനായർ എക്സിക്യൂട്ടീവ്,സെൻട്രൽ വർക്കിംഗ് കമ്മിറ്റി ഉൾപ്പെടെ 51 അംഗങ്ങൾ അടങ്ങുന്ന കമ്മിറ്റിയിയെ യോഗം തിരഞ്ഞെടുത്തു .