കശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

സച്ചല്‍ദാര്‍ വനമേഖലയില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞു കയറിയ ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം

author-image
Biju
New Update
sd

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരനെ വധിച്ച് സുരക്ഷാ സേന. കുപ്വാര ജില്ലയിലെ ഹന്ദ്വാരയില്‍ ആയിരുന്നു സംഭവം. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ഇന്നലെയായിരുന്നു സംഭവം. സച്ചല്‍ദാര്‍ വനമേഖലയില്‍ ആയിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞു കയറിയ ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയതായിരുന്നു സംഘം. ഇതിനിടെ ഇവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സുരക്ഷാ സേന ഇത് ചെറുക്കുകയായിരുന്നു.

മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ തുടര്‍ന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയില്‍ ഭീകരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഏറ്റുമുട്ടല്‍ പ്രദേശത്ത് നിന്നും എ.കെ 47 ഉള്‍പ്പെടെയുള്ള തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരര്‍ പ്രദേശത്ത് തന്നെയുണ്ടെന്നാണ് സുരക്ഷാ സേന സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പരിശോധന തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

kashmir jammu and kashmir