/kalakaumudi/media/media_files/2025/03/23/rjv9E7njt1M7z2fwFCvl.jpg)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഹിരാനഗര്‍ സെക്ടര്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ത്യ - പാക്ക് അതിര്‍ത്തിയിലെ സന്യാല്‍ ഗ്രാമത്തിലാണ് ഇന്നു വൈകുന്നേരത്തോടെ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു.
മേഖലയില്‍ സംശയാസ്പദമായ രീതിയില്‍ ആളുകളുടെ നീക്കങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൈന്യം ഇവിടെ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. കൂടുതല്‍ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.