എച്ച് ഡി രേവണ്ണക്ക് ജാമ്യം

ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് രേവണ്ണയെയും അറസ്റ്റ് ചെയ്തത്. സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന മറ്റൊരു കേസും രേവണ്ണക്കെതിരെയുണ്ട്.

author-image
Sruthi
New Update
latest news

bail to HD revanna

Listen to this article
0.75x 1x 1.5x
00:00 / 00:00

ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായ കര്‍ണാടക മുന്‍ മന്ത്രി എച്ച് ഡി രേവണ്ണക്ക് ജാമ്യം ലഭിച്ചു. അഞ്ചു ലക്ഷം രൂപയുടെ ജാമ്യ തുകയില്‍ ഉപാധികളോടെയാണ് പ്രത്യേക കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മകനായ രേവണ്ണയെ മെയ് നാലിനാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കേസിലെ തെളിവുകള്‍ നശിപ്പിക്കുകയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും രേവണ്ണയോട് കോടതി നിര്‍ദേശിച്ചു. പീഡനം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് രേവണ്ണയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മകനും എം.പിയുമായ പ്രജ്ജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് രേവണ്ണയെയും അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന മറ്റൊരു കേസും രേവണ്ണക്കെതിരെയുണ്ട്.

 

HD Revanna