ബജ്‌രംഗ് പുനിയയ്ക്ക് വധഭീഷണി, പൊലീസില്‍ പരാതി നല്‍കി

'ബജ്രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും, ഭീഷണി സന്ദേശം

author-image
Athira Kalarikkal
Updated On
New Update
Bajrang Punia,,

Bajrang Punia

Listen to this article
0.75x1x1.5x
00:00/ 00:00

ചണ്ഡീഗഢ് : കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ഗുസ്തി താരം ബജ്രംഗ് പുനിയയ്ക്ക് അന്താരാഷ്ട്ര നമ്പറില്‍ നിന്നും വാട്സാപ്പില്‍ നിന്നും ഭീഷണി സന്ദേശം. വധഭീഷണി സന്ദേശം കിട്ടിയതിന് പിന്നാലെ പുനിയ പൊലീസിന് പരാതി നല്‍കി. ഞായറാഴ്ചയാണ് പുനിയയ്ക്ക് വധഭീഷണി സന്ദേശം ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനിന്നില്ലെങ്കില്‍ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുവെന്ന സന്ദേശമാണ് ലഭിച്ചത്. സോനിപത്തിലെ ബാല്‍ഗഢ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

'ബജ്രംഗ്, കോണ്‍ഗ്രസ് വിടുന്നതാവും നിങ്ങള്‍ക്കും കുടുംബത്തിനും നല്ലത്. ഇത് അവസാനത്തെ മുന്നറിയിപ്പാണ്. ഞങ്ങളാരാണെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് നിങ്ങളെ കാണിച്ചുതരും. എവിടെ വേണമെങ്കിലും പരാതിപ്പെട്ടോളൂ, ഇത് ഞങ്ങളുടെ ആദ്യത്തേയും അവസാനത്തേയും മുന്നറിയിപ്പാണ്', സന്ദേശത്തില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്രംഗ് പുണിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റെയില്‍വേയില്‍നിന്ന് രാജിവെച്ചായിരുന്നു ഇരുവരുടേയും രാഷ്ട്രീയപ്രവേശം. പിന്നാലെ വിനേഷ് ഫോഗട്ടിനെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ബജ്രംഗ് പുണിയയെ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായും നിയമിച്ചിരുന്നു. 

Bajrang Punia