പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങള്‍ക്കുള്ള നിരോധനം കര്‍ശനമാക്കണം -ഹരിത ട്രിബ്യൂണല്‍

തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്.

author-image
Sneha SB
New Update

ചെന്നൈ :വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ക്കുള്ള നിരോധനം കര്‍ശ നമാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ ദക്ഷിണ മേഖലാ ബെഞ്ച്.തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹങ്ങള്‍ നിരോധിച്ചകാര്യം ഉടന്‍ പരസ്യപ്പെടുത്തണമെന്നും നിയമം ലംഘിച്ചാലുള്ള ശിക്ഷാ വിധികളെക്കുറിച്ച് മുന്നറിയിപ്പു നല്‍കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചു.പ്ലാസ്റ്റര്‍ ഓഫ് പാരീസ് വിഗ്രഹ ങ്ങള്‍ എത്തിക്കുന്നതും ജലാശയ ങ്ങളില്‍ നിമജ്ജനം ചെയ്യുന്നതും തടയാന്‍ എന്തൊക്കെ നടപടിയ് യെടുത്തെന്ന് ജൂണ്‍ 30-നകം റി പ്പോര്‍ട്ടു സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി.

tamilnadu