സി.സി.ടി.വി. ദൃശ്യങ്ങൾ  രാജ്ഭവൻ ഹാളിൽ പ്രദർശിപ്പിച്ച് ബംഗാൾ ഗവർണർ

മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂർനീണ്ട ദൃശ്യങ്ങളാണ് രാജ്ഭവൻ ഹാളിൽ പ്രദർശിപ്പിച്ചത്.

author-image
Vishnupriya
New Update
cv

സി.വി. ആനന്ദബോസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊൽക്കത്ത: രാജ്ഭവൻ കരാർജീവനക്കാരി നൽകിയ മാനഭംഗപരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. സി.സി.ടി.വി. ദൃശ്യങ്ങൾ കൈമാറാൻ രാജ്‌ഭവൻ വിസമ്മതിക്കുന്നെന്ന തെറ്റായ പ്രചാരണം ഉയരുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂർനീണ്ട ദൃശ്യങ്ങളാണ് രാജ്ഭവൻ ഹാളിൽ പ്രദർശിപ്പിച്ചത്.

നീല ജീൻസും ടോപ്പും ധരിച്ച സ്ത്രീ പോലീസ് ഔട്ട്‌പോസ്റ്റിലേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാജ്ഭവൻ പരിസരത്ത് ധാരാളം പോലീസ് സുരക്ഷാ സേനയും ഉണ്ട്. സ്ത്രീയുടെ പെരുമാറ്റത്തിൽ പ്രത്യേയകമായി അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്ന് ദൃശ്യങ്ങൾ കണ്ട ഒരാൾ വ്യക്തമാക്കി.

bengal raj bhavan CV ANANDA BOSE