ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ; സന്ദർശനം മോദിയുടെ പ്രത്യേക ക്ഷണപ്രകാരം

പ്രധാനമന്ത്രിയുമായി ശനിയാഴ്ച ഹൈദരാബാദ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച.‌ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ചൈന സന്ദർശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്. ‌‌

author-image
Vishnupriya
New Update
haseena

ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡൽഹി: ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. നരേന്ദ്ര മോദി സർക്കാർ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം.

പ്രധാനമന്ത്രിയുമായി ശനിയാഴ്ച ഹൈദരാബാദ് ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച.‌ സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂലൈയിൽ ചൈന സന്ദർശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്. ‌‌പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ ധാക്ക സന്ദർശിക്കാനായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ സന്ദർശനം ഇന്ത്യ–ബംഗ്ലദേശ് ബന്ധത്തിൽ വലിയ ശക്തി പകരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

sheikh hasina bangladesh prime minister