ഹസീനയെ കൈമാറില്ല; വധശിക്ഷ തട്ടിപ്പെന്ന് ഇന്ത്യ

ആവശ്യമെങ്കില്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാട് ഇന്ത്യ ബംഗ്ലാദേശിനെ അറിയിക്കും. ഇതുവരെ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് രേഖാമൂലം അറിയിച്ചിട്ടില്ല. അത്തരത്തില്‍ രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

author-image
Biju
New Update
hasina

ന്യൂഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധശിക്ഷ നല്‍കികൊണ്ടുള്ള കോടതി വിധി തട്ടിപ്പെന്ന നിലപാടില്‍ ഇന്ത്യ. ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

ആവശ്യമെങ്കില്‍ കൈമാറാന്‍ കഴിയില്ലെന്ന നിലപാട് ഇന്ത്യ ബംഗ്ലാദേശിനെ അറിയിക്കും. ഇതുവരെ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് രേഖാമൂലം അറിയിച്ചിട്ടില്ല. അത്തരത്തില്‍ രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ നിലപാട് അറിയിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്‌നം രൂക്ഷമാക്കാനെ ഇടയാക്കുവെന്നും പ്രശ്‌ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. 

പ്രശ്‌ന പരിഹാരത്തിന് എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തി ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ നിലപാട്. ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടാല്‍ തിരികെ പോകണമെന്നാണ് ഷെയ്ഖ് ഹസീന ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. അതേസമയം, ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും ഉടന്‍ കൈമാറണമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയത്. 

ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം രണ്ട് കുറ്റവാളികളെയും കൈമാറണം എന്ന് ബംഗ്ലദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികള്‍ക്ക് അഭയം നല്‍കുന്നത് സൗഹൃദപരമല്ലാത്ത പ്രവൃത്തിയും നീതിയോടുള്ള അവഗണനയുമായി കണക്കാക്കുമെന്നും ഇന്നോ നാളെയോ രേഖാമൂലം ഇന്ത്യയോട് ആവശ്യം ഉന്നയിക്കുമെന്നും ബംഗ്ലദേശ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കിയ നടപടി ശ്രദ്ധയില്‍പ്പെട്ടുവെന്ന് ഇന്ത്യ നേരത്തെ പ്രതികരിച്ചിരുന്നു. ബം?ഗ്ലാദേശിലെ ജനങ്ങളുടെ താല്പര്യം സംരക്ഷിക്കുന്നതിന് ഇന്ത്യ പ്രതിബദ്ധമാണെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ബം?ഗ്ലാദേശിന്റെ സ്ഥിരത, സമാധാനം, ജനാധിപത്യം എന്നിവയ്ക്ക് എല്ലാ കക്ഷികളുമായും ആശയവിനിമയം തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.

രാഷ്ട്രീയ കാരണങ്ങളാലുള്ള കേസിന് കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടി ബാധകമല്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം കൂടുതല്‍ വഷളാകാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതേ സമയം, ഷെയ്ഖ് ഹസീനയെ വധശിക്ഷക്ക് വിധിച്ചുള്ള കോടതി ഉത്തരവിന് പിന്നാലെ ബംഗ്‌ളദേശില്‍ അക്രമണം വ്യാപകമാണ്. ഒരാള്‍ കൊല്ലപ്പെട്ടു.

 ബം?ഗ്ലാദേശില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്ര?ക്ഷോഭത്തിനിടെയുണ്ടായ വിദ്യാര്‍ഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനക്കെതിരെ വധ ശിക്ഷ വിധിച്ചത്. നവംബര്‍ പതിനെട്ടിനകം ഹസീനയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് ജസ്റ്റിസ് മൊഹമ്മദ് ഗുലാം മൊര്‍തുസ മജൂംദാറിന്റെ ഉത്തരവ്.രാജ്യവ്യാപകമായി നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. 

കഴിഞ്ഞ ഓഗസ്റ്റില്‍ ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീന റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം പൊതുവേദികളില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല. ദില്ലിയിലുള്ള ഒരു സൈനിക താവളത്തില്‍ എത്തിയതായാണ് ഹസീനയെക്കുറിച്ചുള്ള അവസാന വിവരം. ഹസീനയുടെ അവാമി ലീഗ് പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ഒബൈദുള്‍ ഖദാറിനെതിരെ ഉള്‍പ്പെടെയാണ് ഉത്തരവ്. ഇരുവര്‍ക്കും പുറമെ ഹസീന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും എതിരെ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.