/kalakaumudi/media/media_files/2025/12/02/banklayanam-2025-12-02-15-19-09.jpg)
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള യാതൊരു നിർദ്ദേശവും നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയെ രേഖമൂലം അറിയിച്ചു.
കേന്ദ്ര ബജറ്റിനോടുബന്ധിച്ച് വീണ്ടും ബാങ്ക് ലയനങ്ങളുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള വിശദീകരണം.
സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം .
റിപ്പോർട്ടുകൾ പ്രകാരം 2017 ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്.
പിന്നീട് 2019 ൽ ബാങ്കുകളുടെ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കുകയും ചെയ്തു.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനു മറുപടിയായി ധനമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.
എന്നാൽ 11 കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിൽപ്പനയിലൂടെ സ്വകാര്യവൽക്കരിച്ചതുവഴി പ്രകടനം മെച്ചപ്പെട്ടുവെന്നും ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
