/kalakaumudi/media/media_files/2026/01/06/bank-panimudakk-2026-01-06-13-58-55.jpg)
ന്യൂഡൽഹി: ബാങ്ക് പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശ 2 വർഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെ ഈ മാസം 27 ന് രാജ്യമാകെ ബാങ്ക് ജീവനക്കാർ പണിമുടക്കും.
ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.
27 ന് പണിമുടക്ക് നടന്നാൽ റിപ്പബ്‌ളിക്ക് ദിന അവധിയും ശനിയും ഞായറും ചേർത്ത് അടുപ്പിച്ച് 4 ദിവസം (24 മുതൽ 27 വരെ) ബാങ്കുകൾ അടഞ്ഞുകിടക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
