/kalakaumudi/media/media_files/2026/01/24/bank-2026-01-24-07-43-55.jpg)
ന്യൂഡല്‍ഹി: ചീഫ് ലേബര്‍ കമ്മിഷണറുടെ മധ്യസ്ഥതയില്‍ നടന്ന രണ്ടാം അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടതോടെ 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാന്‍ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു) തീരുമാനിച്ചു. ഇതോടെ റിപ്പബ്ലിക് ദിന അവധിയും ശനിയും ഞായറും ചേര്‍ത്ത് ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ 5 ദിവസമാക്കണമെന്ന ശുപാര്‍ശ 2 വര്‍ഷമായിട്ടും കേന്ദ്രം നടപ്പാക്കാത്തതിനെതിരെയാണു ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുഎഫ്ബിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
ബെഫി, എഐബിഇഎ, എഐബിഒസി, എന്‍സിബിഇ അടക്കം രാജ്യത്തെ 9 യൂണിയനുകളുടെ സംയുക്ത സംഘടനയാണ് യുഎഫ്ബിയു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും യോഗം ചേര്‍ന്നത്. എന്നാല്‍, തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ധനമന്ത്രാലയം നിലപാടെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
